തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിലെ കിള്ളിമംഗലം ആസ്ഥാനമാക്കി 1916 ലാണ് ഈ ബാങ്ക് പ്രവർത്തനമാരംഭിച്ചത്. ഐക്യ നാണയ സംഘമായി ആരംഭിച്ച ഈ സഥാപനം പിന്നീട് മറ്റു പല സ്ഥാപനങ്ങളുമായും സംയോജിക്കുകയും കിള്ളിമംഗലം സർവീസ് സഹകരണ സംഘമായി മാറുകയും ചെയ്തു. പിന്നീട് 1982ൽ കർഷക സർവീസ് സഹകരണ ബാങ്ക് ആയി ഉയർത്തപ്പെടുകയും ചെയ്തു (ഫാർമേഴ്സ് ബാങ്ക് ). നാളിതു വരെയുള്ള ക്ഷേമപ്രവർത്തനങ്ങളിലൂടെ ഇന്ന് ബാങ്ക്) പദവിയിലേക്ക് തലപ്പിള്ളി താലൂക്കിൽ തന്നെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കെന്ന ഖ്യാതി ഇ ബാങ്ക് നേടിയെടുത്തിരിക്കുന്നു.